ദുബായിൽ ഓഫർ ലെറ്റെർ കിട്ടി ... ഇനി സൈൻ ചെയ്യും മുമ്പ് ....??
ദുബായ് എത്തുന്ന മിക്ക പേരും ജോലി അന്വേഷിച്ചു മടുക്കുമ്പോൾ പൊതുവെ പറയാറുള്ള വാക്കാണ് .. എന്ത് ജോലിയും ചെയ്യാം എന്ന് , മുൻ പിന് നോക്കാതെ ഏതു ജോലിയിലും പോയി തല വെക്കുന്നവരും ഉണ്ട് .. ഇത്തരം ആളുകൾ രണ്ടാമത്തെ ശമ്പളത്തോടു കൂടി കരഞ്ഞു തുടങ്ങാരാണ് പതിവ് , ജോലി ഭാരം , സാലറി കുറവ് , ഉദ്ദേശിച്ച നിലയിൽ എത്തിയില്ല , തന്റെ പഠനത്തിന് ഒത്ത ജോലിയല്ല ..ഇങ്ങനെ പോകുന്നു വാദങ്ങൾ ...
ആദ്യമായി തന്നെ പറയട്ടെ ദുബായ് യിലെ കാലാവസ്ഥ അനുസരിചു എന്ത് ജോലിക്കും താങ്കൾ പ്രാപ്തനാണോ എന്ന് സ്വയം വിലയിരുത്തേണ്ടതുണ്ട
ജൂലൈ മുതൽ ഓഗസ്റ്റ് വരെ കടും ചൂടും (50°C), ഒക്ടോബര് മുതൽ ഫെബ്രുവരി വരെ തണുപ്പും (20°C) ആയിരിക്കും മറ്റു മാസങ്ങളിൽ താരതമ്യേ ചൂട് അനുഭവപെടും , ഔട്ഡോർ ജോലികൾക്കു ഞാൻ സന്നന്ദൻ ആണോ എന്ന് കൂടി നന്നായി തീരുമാനം എടുക്കേണ്ടതുണ്ട്,
ദുബായ് ജോലി യെ കുറിച്ചുള്ള എന്നാലാവും വിധമുള്ള അറിവുകൾ ആണ് ഇവിടെ കുറിക്കുന്നത് .. തെറ്റ് തിരുത്താൻ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ചെയ്യണം എന്ന് അപേക്ഷിക്കുന്നു.
ദുബായിൽ വിസിറ്റ് വിസയിൽ വരുന്നവർ ഒരു മാസത്തേക്ക് അല്ലെങ്കിൽ 3 മാസത്തേക്ക് വിസ ലഭിക്കും ( പുതിയ നിയമം 6 മാസത്തേക്ക് നീട്ടുന്നതായി അറിവുണ്ട് പക്ഷെ പ്രാബല്യത്തിൽ വരാൻ ഒരു മാസം എടുക്കും. (18/06/2018)).
1. നിരവധി മാഫിയകൾ ജോലി വാഗ്ദാനം ചെയ്തു ദുബായ് കൊണ്ട് വന്നു ലക്ഷങ്ങൾ വാങ്ങി മുങ്ങുന്നത് അറിയാറുണ്ട് . ജോലി അന്വേഷിക്കുന്നവർ ഏജന്റിനെ കണ്ണടച്ച് വിശ്വസിക്കുന്നതാണ് ഇതിനു കാരണം ഒരല്പം താൻ ചെയ്യാൻ പോകുന്ന ജോലി കാര്യങ്ങളെ കുറിച്ച അല്പം അന്വേഷണങ്ങൾ ചെയ്യാതെയാണ് ഭൂരിപക്ഷം പേരും ഇത്തരം കെണിയിൽ പെടുന്നത്.
2 . മലയാളികൾ അടക്കം ഇത്തരം ചതിയിൽ പെട്ട് പോകുന്നത് വളരെ ആശ്ചര്യമാണ് . സ്വയം ബുദ്ധി മതികളാണെന്നു അവകാശപ്പെടുന്ന നമ്മൾ മലയാളികൾ , വർക്ക് വിസയിൽ വരുന്നവർ ദുബായിൽ ഉള്ള ഫെസിലിറ്റി മറ്റു ഭക്ഷണ സൗകര്യങ്ങളെ കുറിച്ച വളരെ കൃത്യമായി അന്വേഷിക്കേണ്ടതുണ്ട് . വിസ , താമസ സൗകര്യം , ജോലി സ്ഥലത്തേക്കുള്ള വാഹന സൗകര്യം തുടങ്ങിയവ കമ്പനി / മുതലാളി ആണ് തരപ്പെടുത്തി തരേണ്ടത്, ഭക്ഷണം പലപ്പോഴും അവനവന്റെ ചോയ്സ് ആണ് , പാകം ചെയ്യാനുള്ള സൗകര്യം കമ്പനി നൽകാറുണ്ട് , ഒരു റൂമിൽ മാക്സിമം 3/4 പേരാണ് അനുവദിച്ചിട്ടുള്ളു നിർഭാഗ്യ വശാൽ പല ക്യാമ്പുകളിലും അതിലും മുകളിൽ ആളുകൾ തിങ്ങി കഴിയുന്നത് കാണാം . ദുബായ് ഒഴികെ മറ്റു എമിരേറ്റ്സുകളിൽ ആണ് ഇത്തരം പ്രവണത കണ്ടു വരുന്നത്. ജോലി സമയം കൃത്യമായി അന്വേഷിച്ചറിയേണ്ടതാണ് ഔട്ഡോർ ജോലി ചെയ്യുന്ന ലേബേഴ്‌സിന് 12 PM മുതൽ 3 PM വരെ റസ്റ്റ് ടൈം യുഎ ഇ ഗവണ്മെന്റ് അനുവദിച്ചിട്ടുണ്ട്, ഇതിനു വിപരീതമായി ചെയ്യുന്ന കമ്പനികൾക്ക് 50000 വരെ പിഴ അടക്കേണ്ടി വരും
ജോലി തിരഞ്ഞെടുക്കുമ്പോൾ ഇത്തരം കാര്യങ്ങൾ അന്വേഷിച്ചറിയുക (കിടക്കാനുള്ള ബെഡ്, ബ്ലാങ്കറ്റ്, പില്ലോ തുടങ്ങിയവ കമ്പനി പ്രൊവൈഡ് ചെയ്യണം),
1 യുഎ ഇ ദിർഹം 18 ഇന്ത്യൻ കറൻസി യോട് അടുക്കും. സ്റ്റോക്ക് മാർക്കറ്റിനു അനുസരിച്ചു അതിൽ മാറ്റം ഉണ്ടാകും , ദുബായ് അബു ദാബി താരതമ്യേന ലിവിങ് കോസ്റ്റ് വളരെ കൂടുതൽ ആണ് റൂമിന്റെ വാടകയാണ് വളരെ കൂടുതൽ
ഏഴു (7) എമിരേറ്റ്സ് കൂടിയതാണ് United Arab Emirates (UAE) ,
1 .അബുദാബി, 2 .ദുബായ്, 3. ഷാർജ , 4 .ഫുജൈറ, 5. റാസ് അൽ ഖൈമ, 6 .അജ്‌മാൻ, 7 ഉമ്മുൽ കുവൈൻ തുടങ്ങിയവയാണ് ഏതു എമിറേറ്റിസിൽ ആണ് നിങ്ങളുടെ വിസ അടിക്കുന്നത് അതാത് എമിറേറ്സിൽ മെഡിക്കൽ ചെയ്യേണ്ടത് ഉണ്ട്, കൂടാതെ എമിരേറ്റ്സ് ഐഡി ( ഐഡന്റിഫിക്കേഷൻ കാർഡ് )
ഉണ്ടാകേണ്ടതും കമ്പനി ചിലവിൽ ചെയ്യണം, ഇതിനൊന്നും തന്നെ ലേബർ വർക്കർ പണം ചെലവ് ചെയ്യേണ്ടതില്ല
എന്താണ് പ്രൊബേഷൻ പീരീഡ് ?
ജോലി സംബന്ധ മായ കാര്യങ്ങൾ ഓഫർ ലെറ്ററിലും കോൺട്രാക്ടിലും കൃത്യമായി വിവരിക്കുന്നുണ്ടാകും ഏതു ജോലിയാണ് ഞാൻ ചെയ്യേണ്ടത് , എത്ര മണിക്കൂർ ജോലി , എത്ര ശമ്പളം , അലോവെൻസുകൾ , മെഡിക്കൽ ഇൻഷുറൻസ്, ലീവ് എങ്ങിനെ , എത്ര ദിവസം പ്രൊബേഷൻ പിരീഡ് ( ജോലിയിൽ കയറിയ ജോലിക്കാരന്റെ സ്വാഭാവം , മികവ് , കഴിവ് തുടങ്ങിയ കാര്യങ്ങൾ കമ്പനി അന്വേഷിക്കുന്ന സമയം). വളരെ വിശദമായി വിവരിച്ചിട്ടുണ്ടാകും ( കോൺറാക്കറ്റുകൾ അറബിയിൽ ആണെങ്കിൽ ചോദിച്ചു ഇംഗ്ലീഷ് കോൺട്രാക്ടുകൾ തിരഞ്ഞെടുക്കുക). പ്രൊബേഷൻ പിരീഡിൽ ലീവ് അനുവദിക്കുന്നതല്ല, അതുപോലെ മെഡിക്കൽ ചെയ്തതിനു ശേഷം വിസ പാസ്സ്പോർട്ടിൽ സ്റ്റാമ്പ് കഴിയാതെ യാതൊരു കാരണവശാലും നാട്ടിലേക്കു പോകാനോ പോയി വരാനോ സാധിക്കുകയില്ല
എന്താണ് ലേബർ കോൺട്രാക്ടുകൾ ?
കോൺട്രാക്ടുകൾ രണ്ടു വിധം ഉണ്ട് ഒന്ന് ലിമിറ്റഡ് (Limited) മറ്റേത് അൺ ലിമിറ്റഡ് (Unlimited),
ലിമിറ്റഡ് (LIMITED )കോൺട്രാക്ട് ടൈം കാലാവധി ഉണ്ടാകും സാധാരണയായി 2 വർഷത്തേക്കായിരിക്കും
രണ്ടു വര്ഷം കഴിയുന്നതോടു കൂടി അത് അവസാനിക്കും ലേബറിനു കമ്പനിയിൽ തുടരാൻ താല്പര്യം ഇല്ലെങ്കിൽ ഒരു മാസം മുൻപ് റിസൈന്‍ നോട്ടീസ് കൊടുത്തു അവിടെ നിന്നും ക്യാൻസൽ ചെയ്യാൻ സാദിക്കും
ഇതിനു ബാൻ ഉണ്ടാകുന്നതല്ല , കോൺട്രാക്ട് കാലാവധി തീരണം എന്ന നിബന്ധന മുഖവിലക്കെടുക്കണം, എന്ന് വെച്ചാൽ കോൺട്രാക്ട് തീരുന്നതിനു മുൻപ് രണ്ടാൽ ഒരു കക്ഷിക്കു കോൺട്രാക്ട് തുടരാൻ താല്പര്യം ഇല്ലെങ്കിൽ തക്കതായ പെനാൽറ്റി കോംപൻസേഷൻ പ്രസ്തുത എതിർ കക്ഷിക്ക് കൊടുക്കേണ്ടതുണ്ട്.
ഒന്ന് കൂടി വിശദീകരിച്ചാൽ ജോലിക്കാരൻ തന്നിഷ്ട പ്രകാരം ജോലിയിൽ നിന്ന് പിന്മാറുകയാണെങ്കിൽ 45 ദിവസത്തെ കംപോൺസഷൻ കമ്പനിക്കു നൽകേണം, കൂടാതെ ഫ്ലൈറ്റ് ടിക്കറ്റ്, ഗ്രാറ്റുവിറ്റി തുടങ്ങിയ ഒന്നും തന്നെ കിട്ടുന്നതും അല്ല . മാത്രവുമല്ല എംപ്ലോയർ റിക്വസ്റ്റ് ചെയ്യുകയാണേൽ 1 വര്ഷം വരെ ബാൻ കിട്ടാനും സാധ്യത ഉണ്ട് , ജോലിക്കാരന്റെ വിസയിലെ പ്രൊഫഷൻ അനുസരിച്ചായിരിക്കും ബാൻ കിട്ടുന്നത് ( ദുബായ് യിൽ പ്രൊഫഷനെ
സ്‌കിൽഡ് അൺസ്‌കിൽഡ് എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്,
അൺ ലിമിറ്റഡ്(UNLIMITED ) കോൺട്രാക്ട് ടൈം പിരീഡ് ഉണ്ടാകുന്നില്ല , അതായത് ഈ കോൺട്രാക്ടിനു സ്റ്റാർട്ട് തീയതി മാത്രമേ ഉണ്ടാകൂ, അവസാനിക്കുന്ന തീയതി ഉണ്ടാകില്ല , ജോലിക്കാരൻ തുടരാൻ താല്പര്യം ഇല്ലെങ്കിൽ 3 മാസത്തിനു ശേഷം കോൺട്രാക്ട് ക്യാൻസൽ ചെയ്യാം, ഇവിടെ എംപ്ലോയർ ആണ് കോൺട്രാക്ട് ക്യാൻസൽ ചെയ്യുന്നത് എങ്കിൽ 3 മാസത്തെ കോംപോൺസഷൻ വർക്കറിന് കിട്ടും
രണ്ടു കോൺട്രാക്ടിനും അതാതിന്റേതായ റിസ്കുകൾ ഉണ്ട്
എന്താണ് ബാൻ ?
ബാൻ രണ്ടു വിധം ഉണ്ട് ഒന്ന് എമിഗ്രേഷൻ ബാൻ രണ്ടാമത്തേത് ലേബർ ബാൻ
എമിഗ്രേഷൻ ബാൻ എന്തെന്നാൽ
യു എ ഇ രാജ്യത്തിന്റെ സുരക്ഷയ്ക്ക്/ ക്രിമിനൽ കേസുകൾ, പണമിടപാട് പ്രശ്നങ്ങൾ, പീഡനം തുടങ്ങിയ കാര്യങ്ങൾക്കു രാജ്യം തീർപ്പു കല്പിക്കുന്ന ശിക്ഷയോ നാട് കടത്തലോ ഉണ്ടാകും ഇത് ലൈഫ് ടൈം ബാനും ഉണ്ടാകും. എമിഗ്രേഷൻ ബാൻ കിട്ടി കഴിഞ്ഞാൽ പിന്നീട് യു എ ഇ രാജ്യങ്ങളിൽ സന്ദർശിക്കാൻ സാധിക്കുന്നതല്ല
ഇതാണ് ലേബർ ബാൻ!
ലേബർ ബാൻ എന്താണെന്നാൽ , ജോലി സംബന്ധ മായി എംപ്ലോയർ അല്ലെങ്കിൽ വർക്കർ തമ്മിൽ ഉണ്ടാകുന്ന ബാൻ ആണ് ലേബർ ബാൻ, കോൺട്രാക്ട് കഴിയും മുമ്പേ വർക്കർ ജോലി ക്യാൻസൽ ചെയ്യുകയോ കമ്പനി മുതൽ നശിപ്പിക്കുകയോ മിസ് ബീഹെവ് ചെയ്യുക തുടങ്ങിയ കാരണങ്ങളാൽ കമ്പനി വർക്കറിന്കൊടുക്കുന്ന ബാൻ , ലേബർ ബാൻ ഉള്ള ആൾക്ക് വിസിറ്റ വിസയിൽ യു എ ഇ സന്ദർശിക്കുന്നതിന് യാതൊരു തടസ്സവും ഇല്ല , എംപ്ലോയർ റിക്വസ്റ്റ് ചെയ്തോ ഓട്ടോമേറ്റഡ് ആയോ ബാൻ കിട്ടും,
കോൺട്രാക്ട് എങ്ങിനെ തിരിച്ചറിയും ?
പാസ്പോര്ട്ട് കോപ്പി ആൻഡ് വിസ പേജ് ഇവ രണ്ടുമായി തഷീൽ ( TASH -HEEL) മുഖാന്തിരം 28 ദിർഹം അടച്ചാൽ നിങ്ങളുടെ ലേബർ കോൺട്രാക്ട് പ്രിൻറ് ചെയ്തു കിട്ടും,
ലേബർ കംപ്ലൈന്റ്റ് / ലേബർ കോർട്ട്
പൊതുവായി ലേബയ്‌സിന്റെ പ്രേശ്നങ്ങൾ പരിഹരിക്കാനുള്ള ഇടം എന്ന് വിളിക്കാം, വർക്കേഴ്സിന്റെ ബുദ്ദിമുട്ടുകൾ / എംപ്ലോയർസിനെ കുറിച്ചുള്ള കോമ്പ്ലയിന്റുകൾ തുടങ്ങിയവ Ministry of Labour ലാണ് സ്വീകരിക്കുന്നത്, കോൺട്രാക്ടിൽ കൊടുത്തിട്ടുള്ള രീതിയിൽ ആയിരിക്കും കമ്പനി വർക്കേഴ്സിന്റെ സാലറി കൊടുക്കുന്നത്, ഇതിൽ പാകപ്പിഴവ് വരുത്തിയാൽ ലേബർ ന് കംപ്ലൈന്റ്റ് ചെയ്യാവുന്നതാണ്, ഇതിനു പ്രൂഫ് എന്നോണം സാലറി അക്കൗണ്ട് ആയ WPS (Wage Protection System), ഇൻഫർമേഷനുകൾ ലേബർ ഓഫീസിൽ കാണിക്കേണ്ടതുണ്ട്, കമ്പനി ഓണറുമായി കംപ്ലൈന്റ്റ് പരിഹരിച്ചില്ലെങ്കിൽ കംപ്ലൈന്റ്റ് ലേബർ കോർട്ടിലേക്ക് വിടും രണ്ടു കക്ഷികളുടെ സാനിധ്യത്തിൽ കോർട്ട് വിധി പറയും ......... തുടരും
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ Comments ചെയ്യുക / കൂടാതെ മറ്റു Suggestions മെയിൽ ചെയ്യുക ------------------------------------------ afsartly@gmail.com
ആദ്യമായി തന്നെ പറയട്ടെ ദുബായ് യിലെ കാലാവസ്ഥ അനുസരിചു എന്ത് ജോലിക്കും താങ്കൾ പ്രാപ്തനാണോ എന്ന് സ്വയം വിലയിരുത്തേണ്ടതുണ്ട
ജൂലൈ മുതൽ ഓഗസ്റ്റ് വരെ കടും ചൂടും (50°C), ഒക്ടോബര് മുതൽ ഫെബ്രുവരി വരെ തണുപ്പും (20°C) ആയിരിക്കും മറ്റു മാസങ്ങളിൽ താരതമ്യേ ചൂട് അനുഭവപെടും , ഔട്ഡോർ ജോലികൾക്കു ഞാൻ സന്നന്ദൻ ആണോ എന്ന് കൂടി നന്നായി തീരുമാനം എടുക്കേണ്ടതുണ്ട്,
ദുബായ് ജോലി യെ കുറിച്ചുള്ള എന്നാലാവും വിധമുള്ള അറിവുകൾ ആണ് ഇവിടെ കുറിക്കുന്നത് .. തെറ്റ് തിരുത്താൻ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ചെയ്യണം എന്ന് അപേക്ഷിക്കുന്നു.
ദുബായിൽ വിസിറ്റ് വിസയിൽ വരുന്നവർ ഒരു മാസത്തേക്ക് അല്ലെങ്കിൽ 3 മാസത്തേക്ക് വിസ ലഭിക്കും ( പുതിയ നിയമം 6 മാസത്തേക്ക് നീട്ടുന്നതായി അറിവുണ്ട് പക്ഷെ പ്രാബല്യത്തിൽ വരാൻ ഒരു മാസം എടുക്കും. (18/06/2018)).
1. നിരവധി മാഫിയകൾ ജോലി വാഗ്ദാനം ചെയ്തു ദുബായ് കൊണ്ട് വന്നു ലക്ഷങ്ങൾ വാങ്ങി മുങ്ങുന്നത് അറിയാറുണ്ട് . ജോലി അന്വേഷിക്കുന്നവർ ഏജന്റിനെ കണ്ണടച്ച് വിശ്വസിക്കുന്നതാണ് ഇതിനു കാരണം ഒരല്പം താൻ ചെയ്യാൻ പോകുന്ന ജോലി കാര്യങ്ങളെ കുറിച്ച അല്പം അന്വേഷണങ്ങൾ ചെയ്യാതെയാണ് ഭൂരിപക്ഷം പേരും ഇത്തരം കെണിയിൽ പെടുന്നത്.
2 . മലയാളികൾ അടക്കം ഇത്തരം ചതിയിൽ പെട്ട് പോകുന്നത് വളരെ ആശ്ചര്യമാണ് . സ്വയം ബുദ്ധി മതികളാണെന്നു അവകാശപ്പെടുന്ന നമ്മൾ മലയാളികൾ , വർക്ക് വിസയിൽ വരുന്നവർ ദുബായിൽ ഉള്ള ഫെസിലിറ്റി മറ്റു ഭക്ഷണ സൗകര്യങ്ങളെ കുറിച്ച വളരെ കൃത്യമായി അന്വേഷിക്കേണ്ടതുണ്ട് . വിസ , താമസ സൗകര്യം , ജോലി സ്ഥലത്തേക്കുള്ള വാഹന സൗകര്യം തുടങ്ങിയവ കമ്പനി / മുതലാളി ആണ് തരപ്പെടുത്തി തരേണ്ടത്, ഭക്ഷണം പലപ്പോഴും അവനവന്റെ ചോയ്സ് ആണ് , പാകം ചെയ്യാനുള്ള സൗകര്യം കമ്പനി നൽകാറുണ്ട് , ഒരു റൂമിൽ മാക്സിമം 3/4 പേരാണ് അനുവദിച്ചിട്ടുള്ളു നിർഭാഗ്യ വശാൽ പല ക്യാമ്പുകളിലും അതിലും മുകളിൽ ആളുകൾ തിങ്ങി കഴിയുന്നത് കാണാം . ദുബായ് ഒഴികെ മറ്റു എമിരേറ്റ്സുകളിൽ ആണ് ഇത്തരം പ്രവണത കണ്ടു വരുന്നത്. ജോലി സമയം കൃത്യമായി അന്വേഷിച്ചറിയേണ്ടതാണ് ഔട്ഡോർ ജോലി ചെയ്യുന്ന ലേബേഴ്‌സിന് 12 PM മുതൽ 3 PM വരെ റസ്റ്റ് ടൈം യുഎ ഇ ഗവണ്മെന്റ് അനുവദിച്ചിട്ടുണ്ട്, ഇതിനു വിപരീതമായി ചെയ്യുന്ന കമ്പനികൾക്ക് 50000 വരെ പിഴ അടക്കേണ്ടി വരുംജോലി തിരഞ്ഞെടുക്കുമ്പോൾ ഇത്തരം കാര്യങ്ങൾ അന്വേഷിച്ചറിയുക (കിടക്കാനുള്ള ബെഡ്, ബ്ലാങ്കറ്റ്, പില്ലോ തുടങ്ങിയവ കമ്പനി പ്രൊവൈഡ് ചെയ്യണം),
1 യുഎ ഇ ദിർഹം 18 ഇന്ത്യൻ കറൻസി യോട് അടുക്കും. സ്റ്റോക്ക് മാർക്കറ്റിനു അനുസരിച്ചു അതിൽ മാറ്റം ഉണ്ടാകും , ദുബായ് അബു ദാബി താരതമ്യേന ലിവിങ് കോസ്റ്റ് വളരെ കൂടുതൽ ആണ് റൂമിന്റെ വാടകയാണ് വളരെ കൂടുതൽ
ഏഴു (7) എമിരേറ്റ്സ് കൂടിയതാണ് United Arab Emirates (UAE) ,
1 .അബുദാബി, 2 .ദുബായ്, 3. ഷാർജ , 4 .ഫുജൈറ, 5. റാസ് അൽ ഖൈമ, 6 .അജ്‌മാൻ, 7 ഉമ്മുൽ കുവൈൻ തുടങ്ങിയവയാണ് ഏതു എമിറേറ്റിസിൽ ആണ് നിങ്ങളുടെ വിസ അടിക്കുന്നത് അതാത് എമിറേറ്സിൽ മെഡിക്കൽ ചെയ്യേണ്ടത് ഉണ്ട്, കൂടാതെ എമിരേറ്റ്സ് ഐഡി ( ഐഡന്റിഫിക്കേഷൻ കാർഡ് )ഉണ്ടാകേണ്ടതും കമ്പനി ചിലവിൽ ചെയ്യണം, ഇതിനൊന്നും തന്നെ ലേബർ വർക്കർ പണം ചെലവ് ചെയ്യേണ്ടതില്ല
എന്താണ് പ്രൊബേഷൻ പീരീഡ് ?
ജോലി സംബന്ധ മായ കാര്യങ്ങൾ ഓഫർ ലെറ്ററിലും കോൺട്രാക്ടിലും കൃത്യമായി വിവരിക്കുന്നുണ്ടാകും ഏതു ജോലിയാണ് ഞാൻ ചെയ്യേണ്ടത് , എത്ര മണിക്കൂർ ജോലി , എത്ര ശമ്പളം , അലോവെൻസുകൾ , മെഡിക്കൽ ഇൻഷുറൻസ്, ലീവ് എങ്ങിനെ , എത്ര ദിവസം പ്രൊബേഷൻ പിരീഡ് ( ജോലിയിൽ കയറിയ ജോലിക്കാരന്റെ സ്വാഭാവം , മികവ് , കഴിവ് തുടങ്ങിയ കാര്യങ്ങൾ കമ്പനി അന്വേഷിക്കുന്ന സമയം). വളരെ വിശദമായി വിവരിച്ചിട്ടുണ്ടാകും ( കോൺറാക്കറ്റുകൾ അറബിയിൽ ആണെങ്കിൽ ചോദിച്ചു ഇംഗ്ലീഷ് കോൺട്രാക്ടുകൾ തിരഞ്ഞെടുക്കുക). പ്രൊബേഷൻ പിരീഡിൽ ലീവ് അനുവദിക്കുന്നതല്ല, അതുപോലെ മെഡിക്കൽ ചെയ്തതിനു ശേഷം വിസ പാസ്സ്പോർട്ടിൽ സ്റ്റാമ്പ് കഴിയാതെ യാതൊരു കാരണവശാലും നാട്ടിലേക്കു പോകാനോ പോയി വരാനോ സാധിക്കുകയില്ല
എന്താണ് ലേബർ കോൺട്രാക്ടുകൾ ?
കോൺട്രാക്ടുകൾ രണ്ടു വിധം ഉണ്ട് ഒന്ന് ലിമിറ്റഡ് (Limited) മറ്റേത് അൺ ലിമിറ്റഡ് (Unlimited),
ലിമിറ്റഡ് (LIMITED )കോൺട്രാക്ട് ടൈം കാലാവധി ഉണ്ടാകും സാധാരണയായി 2 വർഷത്തേക്കായിരിക്കും
രണ്ടു വര്ഷം കഴിയുന്നതോടു കൂടി അത് അവസാനിക്കും ലേബറിനു കമ്പനിയിൽ തുടരാൻ താല്പര്യം ഇല്ലെങ്കിൽ ഒരു മാസം മുൻപ് റിസൈന്‍ നോട്ടീസ് കൊടുത്തു അവിടെ നിന്നും ക്യാൻസൽ ചെയ്യാൻ സാദിക്കും
ഇതിനു ബാൻ ഉണ്ടാകുന്നതല്ല , കോൺട്രാക്ട് കാലാവധി തീരണം എന്ന നിബന്ധന മുഖവിലക്കെടുക്കണം, എന്ന് വെച്ചാൽ കോൺട്രാക്ട് തീരുന്നതിനു മുൻപ് രണ്ടാൽ ഒരു കക്ഷിക്കു കോൺട്രാക്ട് തുടരാൻ താല്പര്യം ഇല്ലെങ്കിൽ തക്കതായ പെനാൽറ്റി കോംപൻസേഷൻ പ്രസ്തുത എതിർ കക്ഷിക്ക് കൊടുക്കേണ്ടതുണ്ട്.
ഒന്ന് കൂടി വിശദീകരിച്ചാൽ ജോലിക്കാരൻ തന്നിഷ്ട പ്രകാരം ജോലിയിൽ നിന്ന് പിന്മാറുകയാണെങ്കിൽ 45 ദിവസത്തെ കംപോൺസഷൻ കമ്പനിക്കു നൽകേണം, കൂടാതെ ഫ്ലൈറ്റ് ടിക്കറ്റ്, ഗ്രാറ്റുവിറ്റി തുടങ്ങിയ ഒന്നും തന്നെ കിട്ടുന്നതും അല്ല . മാത്രവുമല്ല എംപ്ലോയർ റിക്വസ്റ്റ് ചെയ്യുകയാണേൽ 1 വര്ഷം വരെ ബാൻ കിട്ടാനും സാധ്യത ഉണ്ട് , ജോലിക്കാരന്റെ വിസയിലെ പ്രൊഫഷൻ അനുസരിച്ചായിരിക്കും ബാൻ കിട്ടുന്നത് ( ദുബായ് യിൽ പ്രൊഫഷനെ
സ്‌കിൽഡ് അൺസ്‌കിൽഡ് എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്,
അൺ ലിമിറ്റഡ്(UNLIMITED ) കോൺട്രാക്ട് ടൈം പിരീഡ് ഉണ്ടാകുന്നില്ല , അതായത് ഈ കോൺട്രാക്ടിനു സ്റ്റാർട്ട് തീയതി മാത്രമേ ഉണ്ടാകൂ, അവസാനിക്കുന്ന തീയതി ഉണ്ടാകില്ല , ജോലിക്കാരൻ തുടരാൻ താല്പര്യം ഇല്ലെങ്കിൽ 3 മാസത്തിനു ശേഷം കോൺട്രാക്ട് ക്യാൻസൽ ചെയ്യാം, ഇവിടെ എംപ്ലോയർ ആണ് കോൺട്രാക്ട് ക്യാൻസൽ ചെയ്യുന്നത് എങ്കിൽ 3 മാസത്തെ കോംപോൺസഷൻ വർക്കറിന് കിട്ടും
രണ്ടു കോൺട്രാക്ടിനും അതാതിന്റേതായ റിസ്കുകൾ ഉണ്ട്
എന്താണ് ബാൻ ?
ബാൻ രണ്ടു വിധം ഉണ്ട് ഒന്ന് എമിഗ്രേഷൻ ബാൻ രണ്ടാമത്തേത് ലേബർ ബാൻ
എമിഗ്രേഷൻ ബാൻ എന്തെന്നാൽ
യു എ ഇ രാജ്യത്തിന്റെ സുരക്ഷയ്ക്ക്/ ക്രിമിനൽ കേസുകൾ, പണമിടപാട് പ്രശ്നങ്ങൾ, പീഡനം തുടങ്ങിയ കാര്യങ്ങൾക്കു രാജ്യം തീർപ്പു കല്പിക്കുന്ന ശിക്ഷയോ നാട് കടത്തലോ ഉണ്ടാകും ഇത് ലൈഫ് ടൈം ബാനും ഉണ്ടാകും. എമിഗ്രേഷൻ ബാൻ കിട്ടി കഴിഞ്ഞാൽ പിന്നീട് യു എ ഇ രാജ്യങ്ങളിൽ സന്ദർശിക്കാൻ സാധിക്കുന്നതല്ല
ഇതാണ് ലേബർ ബാൻ!
ലേബർ ബാൻ എന്താണെന്നാൽ , ജോലി സംബന്ധ മായി എംപ്ലോയർ അല്ലെങ്കിൽ വർക്കർ തമ്മിൽ ഉണ്ടാകുന്ന ബാൻ ആണ് ലേബർ ബാൻ, കോൺട്രാക്ട് കഴിയും മുമ്പേ വർക്കർ ജോലി ക്യാൻസൽ ചെയ്യുകയോ കമ്പനി മുതൽ നശിപ്പിക്കുകയോ മിസ് ബീഹെവ് ചെയ്യുക തുടങ്ങിയ കാരണങ്ങളാൽ കമ്പനി വർക്കറിന്കൊടുക്കുന്ന ബാൻ , ലേബർ ബാൻ ഉള്ള ആൾക്ക് വിസിറ്റ വിസയിൽ യു എ ഇ സന്ദർശിക്കുന്നതിന് യാതൊരു തടസ്സവും ഇല്ല , എംപ്ലോയർ റിക്വസ്റ്റ് ചെയ്തോ ഓട്ടോമേറ്റഡ് ആയോ ബാൻ കിട്ടും,
കോൺട്രാക്ട് എങ്ങിനെ തിരിച്ചറിയും ?
പാസ്പോര്ട്ട് കോപ്പി ആൻഡ് വിസ പേജ് ഇവ രണ്ടുമായി തഷീൽ ( TASH -HEEL) മുഖാന്തിരം 28 ദിർഹം അടച്ചാൽ നിങ്ങളുടെ ലേബർ കോൺട്രാക്ട് പ്രിൻറ് ചെയ്തു കിട്ടും,
ലേബർ കംപ്ലൈന്റ്റ് / ലേബർ കോർട്ട്
പൊതുവായി ലേബയ്‌സിന്റെ പ്രേശ്നങ്ങൾ പരിഹരിക്കാനുള്ള ഇടം എന്ന് വിളിക്കാം, വർക്കേഴ്സിന്റെ ബുദ്ദിമുട്ടുകൾ / എംപ്ലോയർസിനെ കുറിച്ചുള്ള കോമ്പ്ലയിന്റുകൾ തുടങ്ങിയവ Ministry of Labour ലാണ് സ്വീകരിക്കുന്നത്, കോൺട്രാക്ടിൽ കൊടുത്തിട്ടുള്ള രീതിയിൽ ആയിരിക്കും കമ്പനി വർക്കേഴ്സിന്റെ സാലറി കൊടുക്കുന്നത്, ഇതിൽ പാകപ്പിഴവ് വരുത്തിയാൽ ലേബർ ന് കംപ്ലൈന്റ്റ് ചെയ്യാവുന്നതാണ്, ഇതിനു പ്രൂഫ് എന്നോണം സാലറി അക്കൗണ്ട് ആയ WPS (Wage Protection System), ഇൻഫർമേഷനുകൾ ലേബർ ഓഫീസിൽ കാണിക്കേണ്ടതുണ്ട്, കമ്പനി ഓണറുമായി കംപ്ലൈന്റ്റ് പരിഹരിച്ചില്ലെങ്കിൽ കംപ്ലൈന്റ്റ് ലേബർ കോർട്ടിലേക്ക് വിടും രണ്ടു കക്ഷികളുടെ സാനിധ്യത്തിൽ കോർട്ട് വിധി പറയും ......... തുടരും
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ Comments ചെയ്യുക / കൂടാതെ മറ്റു Suggestions മെയിൽ ചെയ്യുക ------------------------------------------ afsartly@gmail.com

Comments
Post a Comment